All times are UTC + 5:30 hours





Post new topic Reply to topic  [ 1 post ] 
  Print view

റേഡിയോ ജോക്കിയായി ഭാമ
Author Message
PostPosted: Thu Apr 16, 2009 11:51 am 
Moderator
Moderator
User avatar
Offline

Joined:Mon Apr 06, 2009 3:42 pm
Posts:109
Location: Banglore
age: 27
fan of: Mohanlal
count: 9
തൃശ്ശൂര്‍ ക്ലബ്ബ് എഫ്.എം. സ്റ്റുഡിയോയില്‍ വിവാഹസങ്കല്പങ്ങളെക്കുറിച്ചുള്ള ലൈവ് ടെലിഫോണ്‍ പരിപാടി അരങ്ങുതകര്‍ക്കുകയാണ്. റേഡിയോ ജോക്കി 'കാവ്യ' പൊട്ടിച്ചിരിച്ചും തമാശകള്‍ കോര്‍ത്തിണക്കിയും കത്തിവെച്ചും പ്രേക്ഷകരെ കയ്യിലെടുക്കുകയാണ്.
ലൈവ് പരിപാടി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നിലെ്ക്കയാണ് വിവേക് ആനന്ദിന്റെ ഫോണ്‍കോള്‍ വരുന്നത്. സ്ത്രീകളെക്കുറിച്ചും അയാളുടെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ കാവ്യയെ ചൊടിപ്പിച്ചു.

സ്ത്രീകളെ മൊത്തം അവഹേളിച്ചുകൊണ്ടുള്ള അയാളുടെ സംഭാഷണത്തില്‍ പ്രകോപിതയായി ലൈവ് പരിപാടിയാണെന്നകാര്യം മറന്ന് കാവ്യ തിരിച്ചടിച്ചു. ആത്മാഭിമാനത്തോടെ സ്ത്രീപക്ഷത്തിനുവേണ്ടി വാദിച്ചു. വാദങ്ങള്‍ തര്‍ക്കത്തിലേക്കും കലഹത്തിലേക്കും നീങ്ങി. സ്റ്റുഡിയോക്കുപുറത്തുനിന്ന സഹപ്രവര്‍ത്തകര്‍ പലരും പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി വഷളായി. ഒടുവില്‍ പ്രശ്‌നത്തില്‍ ജോക്കിക്ക് ജോലി നഷ്ടപ്പെട്ടു.

റേഡിയോ ജോക്കികളുടെ ജീവിതകഥ പറയുന്ന 'ഇവര്‍ വിവാഹിതരായാല്‍' എന്ന മലയാള സിനിമയുടെ അവസാനവട്ട ചിത്രീകരണങ്ങള്‍ തൃശ്ശൂര്‍ ക്ലബ്ബ് എഫ്.എം. 104.8 ല്‍ പുരോഗമിക്കുകയാണ്.

റേഡിയോ ജോക്കിയായ കാവ്യ എന്ന കഥാപാത്രമായി ഭാമയും ചിത്രത്തിലെ മുഖ്യ കഥാപാത്രമായ വിവേക് ആനന്ദായി ജയസൂര്യയും വേഷമിടുന്നു.നിവേദ്യത്തിലൂടെ ശാലീനസുന്ദരിയായി മലയാളികള്‍ക്കുമുമ്പില്‍ അവതരിച്ച ഭാമ അടിപൊളിവേഷവും ചടുലസംഭാഷണരീതികളുമായി ജോക്കികളുടെ വേഗതയാര്‍ന്നവേഷവും തനിക്കിണങ്ങുമെന്ന് പുതിയ ചിത്രത്തിലൂടെ തെളിയിക്കുന്നു.
ഇന്ത്യയിലെ നമ്പര്‍വണ്‍ റേഡിയോജോക്കിയായി മാറണമെന്ന ലക്ഷ്യവുമായി ജീവിക്കുന്ന നായിക ജീവിതത്തിലെ നിര്‍ണായകസാഹചര്യത്തില്‍ തന്റെ ആഗ്രഹങ്ങളെയെല്ലാം തകര്‍ക്കുന്ന മനുഷ്യനെ യാദൃച്ഛികമായി വിവാഹം ചെയ്യേണ്ടിവരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ജീവിതത്തില്‍ പരസ്പരം ചേര്‍ന്നുപോകാന്‍കഴിയാത്ത ആശയങ്ങളുള്ള ഇവര്‍ വിവാഹിതരായാല്‍ ഉണ്ടായേക്കാവുന്ന സംഭവബഹുലമായ രംഗങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

എഫ്.എം. ജോക്കികളുടെ കഥപറയുന്ന സിനിമകളൊന്നും മുമ്പ് കണ്ടിട്ടില്ലെങ്കിലും അവരുടെ അവതരണരീതികളും മൊഴിവഴക്കങ്ങളും നേരിട്ട് കണ്ടുമനസ്സിലാക്കിയാണ് വേഷം അവതരിപ്പിക്കാന്‍ എത്തിയതെന്ന് ഭാമ പറയുന്നു.

_________________
Image


Top
 Profile  
 

Display posts from previous:  Sort by  
Post new topic Reply to topic  [ 1 post ] 

All times are UTC + 5:30 hours


  Who is online

Users browsing this forum: No registered users and 0 guests


You cannot post new topics in this forum
You cannot reply to topics in this forum
You cannot edit your posts in this forum
You cannot delete your posts in this forum
You cannot post attachments in this forum

Search for:
Jump to:  
Style by phpBB3 styles, 4poziom medycyna naturalna ziola
Powered by phpBB © 2000, 2002, 2005, 2007 phpBB Group

phpBB SEO