
ശ്രീനാരായണഗുരു എന്നു കേള്*ക്കുമ്പോള്* മനസ്സിലേക്ക് ആദ്യം ഓടിയെത്തുക 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന അദ്ദേഹത്തിന്റെ വചനങ്ങളാണ്. ഒരുപക്ഷേ, പലര്*ക്കും അദ്ദേഹത്തെക്കുറിച്ചുള്ള അറിവും ഈ വാക്കുകളില്* ഒതുങ്ങുന്നു. രണ്ടര, മൂന്നു മണിക്കൂര്* ദൈര്*ഘ്യമുള്ള ഒരു സിനിമയിലൂടെ ഗുരുവിന്റെ ചിന്തകളെയും ദര്*ശനങ്ങളെയും മുഴുവനായും വെളിപ്പെടുത്താനാവില്ലെങ്കില്*ക്കൂടിയും ഗുരുവിന്റെ ആ കാലഘട്ടത്തെ പതിമൂന്ന് വര്*ഷത്തെ പഠനങ്ങളിലൂടെയും ഹോം വര്*ക്കുകളിലൂടെയും പ്രേക്ഷകര്*ക്ക് മനസ്സിലാകുന്ന രീതിയില്* അതിന്റെ എല്ലാ പ്രാധാന്യത്തോടുകൂടിയും അവതരിപ്പിക്കുകയാണ് 'യുഗപുരുഷന്*' എന്ന ചിത്രത്തിലൂടെ സംവിധായകന്* ആര്*. സുകുമാരന്*.
കല്*വിളക്ക് സാക്ഷിജനവരി 21 ബുധനാഴ്ച. സമയം 9 മണി. ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന -'യുഗപുരുഷന്*' എന്ന ചിത്രത്തിന്റെ പൂജാകര്*മം നടക്കുകയാണ് ഇവിടെ. ഈ പൂജയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. സാധാരണ പൂജാ ചടങ്ങുകളില്* കണ്ടുവരുന്ന ബിംബാരാധന ഇവിടെ കാണാന്* സാധിക്കില്ല. ശ്രീനാരായണഗുരുവിന്റെ ഫോട്ടോയ്ക്കു മുന്നിലായി പ്രതിഷ്ഠിച്ച കല്*വിളക്കിലെ തിരി തെളിയിച്ചാണ് ചിത്രത്തിന്റെ പൂജയ്ക്കു തുടക്കമായത്. ചടങ്ങില്* പങ്കെടുക്കാന്* അറിഞ്ഞും കേട്ടും ശ്രീനാരായണഗുരുവിന്റെ അനുയായികളും ചിന്തകരും വരിക്കാശ്ശേരി മനയില്* എത്തിയതും ചിത്രത്തിന്റെ പ്രസക്തി എടുത്തു കാണിക്കുന്നു.
വരിക്കാശ്ശേരി മനയുടെ ഒരു ഭാഗം ആശ്രമമായി മാറ്റിയിരിക്കുന്നു. ആശ്രമത്തിനു മുന്നിലായി പീഠത്തില്* തേജോന്മയനായ ഒരു വ്യക്തി ഇരിക്കുന്നു. -ഗുരുദേവന്* എന്നു വിളിക്കപ്പെടുന്ന ശ്രീനാരായണഗുരുവാണത്. അദ്ദേഹത്തിനു ചുറ്റുമായി ചിലര്* നിരന്നു നില്*ക്കുന്നു. അവര്* അദ്ദേഹത്തോട് പരാതി പറയുകയാണ്. കവലയില്* സഹോദരന്* അയ്യപ്പന്* എന്നയാള്* നടത്തിയ പ്രസംഗത്തില്* ചൊടിച്ചാണ് അവര്* സംസാരിക്കുന്നത്. മതവും ജാതിയും ഈശ്വരാരാധനയും ഒന്നും ആവശ്യമില്ലെന്ന അയ്യപ്പന്റെ വാക്കുകളാണ് കൂടിനിന്നവരെ അതൃപ്തരാക്കിയതെന്ന് മനസ്സിലാക്കിയ ആ ഗുരുദേവന്* പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി: ''വേണം എന്നു പറയാനുള്ള അത്ര അവകാശം ഒരാള്*ക്ക് വേണ്ട എന്നു പറയാനും ഉണ്ട്. അതിനെ തടുക്കാന്* നമുക്കവകാശമില്ല...'' ഈ വാക്കുകളെത്തുടര്*ന്ന് അവിടെ കേട്ട കൈയടി കൂടി നിന്നവരില്* ഭയവും ഒപ്പം ആകാംക്ഷയും ഉണ്ടാക്കി. അവരുടെ ശ്രദ്ധ അയാളിലേക്കായി. ചെയ്തത് തെറ്റായിപ്പോയോ എന്ന സംശയം അയാളിലും ഉണ്ടാകാതിരുന്നില്ല. ഇത് കെ.സി. കുട്ടന്*.
പൂജക്കു ശേഷം ചിത്രീകരിച്ച ഈ രംഗത്തില്* തലൈവാസന്* വിജയും മമ്മൂട്ടിയും മറ്റുമാണ് അഭിനയിച്ചത്.
ശ്രീനാരായണഗുരുവായി തലൈവാസന്* വിജയ്തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളില്* അഭിനയിച്ച് ശ്രദ്ധേയനായ തലൈവാസന്* വിജയ് ആണ് യുഗപുരുഷനില്* കേന്ദ്രകഥാപാത്രമായ ശ്രീനാരായണ ഗുരു ആകുന്നത്. നേരത്തെ ഗുരുവായി നിശ്ചയിച്ചിരുന്ന മമ്മൂട്ടിയുടെ പിന്മാറലാണ് തലൈവാസന്* വിജയില്* സംവിധായകനെ എത്തിച്ചത്. സംവിധായകന്റെ കണ്ടെത്തല്* തെറ്റിയിട്ടില്ലെന്നാണ് വിജയിന്റെ ന്യൂ അപ്പിയറന്*സ് തെളിയിക്കുന്നത്.
കെ.സി. കുട്ടന്*റിബല്* സ്വഭാവമുള്ള ഇദ്ദേഹത്തെ ഗുരുവിന് ഏറെ പ്രിയമാണ്. സമൂഹത്തിലെ അധഃകൃതവര്*ഗങ്ങള്*ക്ക് വേണ്ടി പ്രവര്*ത്തിച്ച കെ.സി. കുട്ടന്* ചരിത്രകാരന്*കൂടിയാണ്. ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്* ചിന്തകള്* കെ.സി. കുട്ടനിലൂടെ പുനരവതരിപ്പിക്കയാണ് ചിത്രത്തിലൂടെ. മമ്മൂട്ടിയാണ് കെ.സി. കുട്ടനെ അവതരിപ്പിക്കുന്നത്. ജുബ്ബയും മുണ്ടുമാണ് ഇദ്ദേഹത്തിന്റെ വേഷം. ഈ കഥാപാത്രത്തിന്റെ പ്രത്യേകതതന്നെയാണ് എന്നെ ആകര്*ഷിച്ചത്. ഇന്നത്തെ കാലഘട്ടത്തിലും ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടുകള്*ക്കും ആശയങ്ങള്*ക്കും ഏറെ പ്രസക്തിയുണ്ട്. ഇതില്* ഗുരുവായി ആദ്യം എന്നെ തീരുമാനിച്ചപ്പോള്* ശരിക്കും സംശയം തോന്നി. എന്നിലൂടെ ഗുരുവിനെ പ്രതിഫലിപ്പിക്കാന്* സാധിക്കുമോ എന്ന്. അതു ഞാന്* സംവിധായകനോട് പറഞ്ഞു. കാര്യം ബോധ്യമായപ്പോള്* അദ്ദേഹം നിര്*ബന്ധിച്ചില്ല - മമ്മൂട്ടി പറഞ്ഞു.
നവ്യ ഡബിള്* റോളില്*യുഗപുരുഷനില്* നവ്യാനായര്* രണ്ടു കഥാപാത്രങ്ങള്*ക്ക് ജീവന്* പകരുന്നു. കലാഭവന്* മണിയുടെ ഭാര്യ സാവിത്രി അന്തര്*ജനമായും ഇവരുടെ മകള്* ശാരദയായും നവ്യ പ്രേക്ഷകര്*ക്കു മുന്നിലെത്തുന്നു. ഒരിടവേളയ്ക്കു ശേഷം നവ്യ മലയാള സിനിമയില്* സജീവമാകുകയാണ്. മഹേഷിന്റെ കലണ്ടറാണ് മറ്റൊരു നവ്യാ ചിത്രം. സജി സുരേന്ദ്രന്* സംവിധാനം ചെയ്യുന്ന 'ഇവര്* വിവാഹിതരായാല്*'എന്ന ചിത്രത്തില്* ശ്രദ്ധേയമായൊരു വേഷം നവ്യ അവതരിപ്പിക്കുന്നുണ്ട്. കന്നട പടം 'ബാഗ്യതാ ബളൈക്കാരന്*' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്* നിന്നും ഓടിയെത്തിയതാണ് നവ്യ. 'ഇത്രയും വലിയ സിനിമയുടെ ഭാഗമാവുക ഒരു ഭാഗ്യമാണ്.
അതുകൊണ്ടാണ് ഒരു ദിവസമാണെങ്കില്*ക്കൂടി കന്നട പടത്തിന്റെ ലൊക്കേഷനില്* നിന്നും ഞാന്* എത്തിയത്. രണ്ടു കഥാപാത്രങ്ങള്* ഞാനിതില്* ചെയ്യുന്നുണ്ട് മണിച്ചേട്ടന്റെ ഭാര്യയായും മകളായും എന്നെ നിങ്ങള്*ക്കിതില്* കാണാം' -നവ്യ പറയുന്നു.
കലാഭവന്* മണിയുടെ കോരന്*
സമൂഹം അധഃകൃതര്* എന്നു വിശേഷിപ്പിക്കുന്നവരില്* പെട്ട ഒരാളാണ് കോരന്*. അക്കാലത്ത് അയിത്തവും തൊട്ടുകൂടായ്മയും കര്*ക്കശമായി നിലനിന്നിരുന്ന സമയത്ത് ഉന്നതകുലജാതയായ സാവിത്രി എന്ന അന്തര്*ജനവുമായി കോരന്* അടുപ്പത്തിലായി. ആ ബന്ധം അവരുടെ വിവാഹംവരെ കൊണ്ടെത്തിച്ചു. ഏറെ ഒച്ചപ്പാടുണ്ടാക്കിയ വിവാഹമായിരുന്നു അത്. അധഃകൃതവര്*ഗക്കാരെ തീണ്ടാപ്പാടകലെ നിര്*ത്തിയിരുന്ന മനയിലെ അന്തര്*ജനത്തെ വേളി കഴിച്ച കോരന് വര്*ഷങ്ങള്*ക്കു ശേഷമാണ് മനയില്* കയറാന്* സാധിച്ചത് കെ.സി. കുട്ടന്* കാരണമാണ്. യുഗപുരുഷനില്* കോരന്* എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കലാഭവന്* മണിയാണ്. അപ്പിയറന്*സിലും ലുക്കിലും ഏറെ മാറ്റം വരുത്തിയാണ് മണി കോരനാകുന്നത്.

മെഡിമിക്*സ് ഗ്രൂപ്പ് എം.ഡി. അനൂപാണ് എ.വി.എ. പ്രൊഡക്ഷന്*സിന്റെ ബാനറില്* യുഗപുരുഷന്* നിര്*മിക്കുന്നത്. ''സംവിധായകന്* ആര്*. സുകുമാര്* ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്* കൂടുതല്* ആലോചിച്ചില്ല. ശ്രീനാരായണഗുരുവിന്റെ അനുയായികളിലൊരാളാണ് ഞാന്*. നമ്മുടെ ഈ വര്*ത്തമാനകാലത്തും ഗുരുവിന്റെ സന്ദേശങ്ങള്*ക്ക് ഏറെ പ്രസക്തിയുണ്ട്. അദ്ദേഹത്തെക്കുറിച്ചൊരു ചിത്രം നിര്*മിക്കാന്* അതും ഇത്രയും വലിയ ടീമിന്റെ കൂടെ സഹകരിക്കാന്* സന്തോഷമേയുള്ളൂ. അഞ്ചു കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. പൂര്*ണമായും ഒരു കമേഴ്*സ്യല്* ചിത്രമായിരിക്കും യുഗപുരുഷന്* -അനൂപിന്റെ വാക്കുകള്*.
വസ്ത്രാലങ്കാരം എസ്.ബി. സതീശന്*
നിരവധി ചിത്രങ്ങളിലൂടെ വസ്ത്രാലങ്കാരത്തില്* തന്റെ പ്രാവീണ്യം തെളിയിച്ച എസ്.ബി. സതീശാണ് യുഗപുരുഷന്റെ കോസ്റ്റ്യുമര്*. ''മങ്ങിയ ഷേഡുകളാണ് ഈ ചിത്രത്തിനു വേണ്ടി ഓപ്ട് ചെയ്തിരിക്കുന്നത്. എന്തെങ്കിലും ഒന്നു ചെയ്തു കൂട്ടുക എന്നതിനേക്കാള്* ചെയ്യുന്നതില്* പൂര്*ണത തേടുക എന്നതാണ് എന്റെ ലക്ഷ്യം.
ഗുരുവിന്റെ ചിത്രം എന്നു പറയുമ്പോള്* ആദ്യം മനസ്സില്* തോന്നുന്ന നിറം മഞ്ഞയാണ്. എങ്ങനെയാണ് മഞ്ഞ ഗുരുവുമായി ഇത്രയധികം ബന്ധപ്പെട്ടതെന്ന് അറിയില്ല. ഗുരുവായിട്ട് അനുയായികളോട് മഞ്ഞ ധരിക്കണമെന്നാവശ്യപ്പെട്ടിട്ടുമില്ല. അക്കാലത്ത് തന്റെ അനുയായികളോട് ഗുരുദേവന്* മഞ്ഞള്* മുക്കിയ വസ്ത്രങ്ങള്* ധരിക്കാന്* പറഞ്ഞിട്ടുണ്ട്. രോഗനിയന്ത്രണത്തിനു വേണ്ടിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇങ്ങനെയുള്ള പല കാര്യങ്ങളും ഞാന്* അന്വേഷിച്ചിട്ടുണ്ട്. -സതീശ് പറയുന്നു.